10/23/10

തൃഷ്ണ

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് റീമേക്കുകളിലൂടെ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. മോഹന്‍ലാലിന്‍റെ മെഗാഹിറ്റായ ‘നാടുവാഴികള്‍’ ഷാജി കൈലാസ് റീമേക്ക് ചെയ്യുമ്പോള്‍ പൃഥ്വിരാജാണ് നായകന്‍. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ തൃഷ്ണയും റീമേക്ക് ചെയ്യുന്നു - നായകന്‍ പൃഥ്വി തന്നെ!

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണ 1981ലാണ് റിലീസായത്. കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. “ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏതെങ്കിലും റീമേക്ക് ചെയ്ത് വീണ്ടും നായകവേഷം അവതരിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുള്ളത് തൃഷ്ണയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമാണ്” - എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിക്കാറുള്ളതാണ്. എന്നാല്‍ പൃഥ്വി ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നതിലൂടെ മമ്മൂട്ടിയുടെ ആ ആഗ്രഹം പൊലിയുകയാണ്.

എം ടി തന്നെ ‘തൃഷ്ണ’യുടെ റീമേക്കിനും തിരക്കഥ രചിക്കും(എം ടിയുടെ ‘നീലത്താമര’ സമീപകാലത്ത് റീമേക്ക് ചെയ്തത് ഓര്‍ക്കുക). ‘ജനകന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുധീര്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുക. ഐ വി ശശി തന്നെ സംവിധാനം ചെയ്യുമെന്നും സൂചനകളുണ്ട്. തൃഷ്ണയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ ‘മൈനാകം കടലില്‍ നിന്നുയരുന്നുവോ...’, ‘ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ...’ എന്നിവ റീമിക്സ് ചെയ്ത് അവതരിപ്പിക്കാനും ആലോചനയുണ്ട്.

എം ടിയുടെ രചനയില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്ന പൃഥ്വിയുടെ മോഹം കൂടിയാണ് തൃഷ്ണയുടെ റീമേക്കിലൂടെ സാധ്യമാകുക. എന്തായാലും തൃഷ്ണ റീമേക്ക് ഒരു ചരിത്രവിജയമാക്കാനുള്ള ശ്രമത്തിലാണ് ബിഗ്സ്റ്റാറും ടീമും.

മമ്മൂട്ടി -വി കെ പ്രകാശ്

മമ്മൂട്ടി ഫുട്‌ബോള്‍ കോച്ചാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിയുടെ ഈ വ്യത്യസ്ത വേഷം. ചക് ദേ ഇന്ത്യ പോലെ ഒരു സിനിമയാണ് വി കെ പ്രകാശ് ഉദ്ദേശിക്കുന്നത്.

വൈ വി രാജേഷാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടന്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. വചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മമ്മൂട്ടിയുടെ നേരത്തേയുള്ള കമ്മിറ്റ്മെന്‍റുകള്‍ കാരണം അടുത്ത വര്‍ഷം ഏപ്രിലിനു ശേഷമേ ഈ ചിത്രം നടക്കാനിടയുള്ളൂ. ഷാജി കൈലാസ് തുടര്‍ച്ചയായി രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ആഗസ്റ്റ് 15ന്‍റെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആരംഭിക്കും.

വി കെ പ്രകാശ് ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത്. ‘ഗുലുമാല്‍’ എന്ന സിനിമ വിജയിച്ചതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ തയ്യാറാക്കാന്‍ തിരക്കഥാകൃത്ത് വൈ വി രാജേഷിനോട് പ്രകാശ് ആവശ്യപ്പെട്ടത്.ഫുട്‌ബോള്‍ കോച്ചാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിയുടെ ഈ വ്യത്യസ്ത വേഷം. ചക് ദേ ഇന്ത്യ പോലെ ഒരു സിനിമയാണ് വി കെ പ്രകാശ് ഉദ്ദേശിക്കുന്നത്.

വൈ വി രാജേഷാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടന്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. വചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മമ്മൂട്ടിയുടെ നേരത്തേയുള്ള കമ്മിറ്റ്മെന്‍റുകള്‍ കാരണം അടുത്ത വര്‍ഷം ഏപ്രിലിനു ശേഷമേ ഈ ചിത്രം നടക്കാനിടയുള്ളൂ. ഷാജി കൈലാസ് തുടര്‍ച്ചയായി രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ആഗസ്റ്റ് 15ന്‍റെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആരംഭിക്കും.

വി കെ പ്രകാശ് ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത്. ‘ഗുലുമാല്‍’ എന്ന സിനിമ വിജയിച്ചതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ തയ്യാറാക്കാന്‍ തിരക്കഥാകൃത്ത് വൈ വി രാജേഷിനോട് പ്രകാശ് ആവശ്യപ്പെട്ടത്.

ശിക്കാരി

നാടിനും നാട്ടാര്‍ക്കും ശല്യമാകുന്ന പുലിയെയും കടുവയെയും പിടിക്കും. ഇവന്‍ കരുണന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വേഷം. അതേ, മൃഗയയിലെ വാറുണ്ണിക്ക് ശേഷം മമ്മൂട്ടി പുലിവേട്ടയ്ക്കിറങ്ങുന്നത് ‘ശിക്കാരി’ എന്ന കന്നഡച്ചിത്രത്തിലാണ്.

ശിക്കാരിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്‍ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍ കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍ സ്വാതന്ത്രസമര സേനാനികൂടിയാണ്. 1946ല്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്‍റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.

പുലിവേട്ടക്കാരന്‍ കരുണന്‍റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്‍റെ അമ്മാവനായി ഇന്നസെന്‍റ് വേഷമിടുന്നു. ഈ സിനിമയുടെ മലയാളം പതിപ്പിന് മറ്റൊരു പേരായിരിക്കും. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് ചിത്രമായ ‘ശിക്കാര്‍’ ഒരു തരംഗമായി നില്‍ക്കുന്നതിനാല്‍ ശിക്കാരി എന്ന പേരിന് പുതുമയില്ലെന്നാണ് സംവിധായകന്‍ അഭയ് സിം‌ഹയുടെ അഭിപ്രായം.

മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. വേറെയുമുണ്ട് വിശേഷം. ശിക്കാരിയുടെ മലയാളം പതിപ്പിന് സംഭാഷണമെഴുതുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി ഇത്ര നന്നായി എഴുതുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് ടിനി ടോം പറയുന്നത്.

സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ രചനാജോലികള്‍ തുടങ്ങി. മമ്മൂട്ടിയോ ദിലീപോ ഈ സിനിമയില്‍ നായകനാകുമെന്ന് സൂചനയുണ്ട്. സത്യന്‍ അന്തിക്കാടല്ല ഈ സിനിമയുടെ തിരക്കഥ രചിക്കുന്നതെന്നതും പ്രത്യേകതയാണ്. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്‍റെ രചന. ആന്‍റോ ജോസഫും ബെന്നി പി നായരമ്പലവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ സിനിമയുടെ വിതരണം സെന്‍‌ട്രല്‍ പിക്ചേഴ്സാണ്.

വേറെയും പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിപിന്‍ മോഹനാണത്രേ. 2002ല്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആണ് സത്യന്‍ അന്തിക്കാടും വിപിന്‍ മോഹനും ഒന്നിച്ച അവസാന ചിത്രം. അതിനുശേഷം മനസ്സിനക്കരെ മുതല്‍ പല ക്യാമറാമാന്‍‌മാരെ സത്യന്‍ പരീക്ഷിക്കുകയായിരുന്നു.

മമ്മൂട്ടിയും ദിലീപും ഇതിനുമുമ്പും സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കിന്നാരം(അതിഥി), ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്(അതിഥി), അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഗോളാന്തരവാര്‍ത്ത, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, ഒരാള്‍ മാത്രം എന്നിവയാണ് മമ്മൂട്ടി നായകനായ സത്യന്‍ അന്തിക്കാട് സിനിമകള്‍.

തൂവല്‍ക്കൊട്ടാരം, വിനോദയാത്ര എന്നീ സത്യന്‍ സിനിമകളില്‍ ദിലീപ് അഭിനയിച്ചു. മമ്മൂട്ടി, ദിലീപ് ഇവരില്‍ ആരായിരിക്കും തന്‍റെ പുതിയ ചിത്രത്തിലെ നായകന്‍ എന്ന് സത്യന്‍ അന്തിക്കാട് ഉടന്‍ പ്രഖ്യാപിക്കും. താന്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങള്‍ ശരാശരി വിജയത്തിലൊതുങ്ങുന്നതാണ് മറ്റൊരു തിരക്കഥാകൃത്തിനെ പരീക്ഷിക്കാന്‍ സത്യന്‍ അന്തിക്കാടിനെ പ്രേരിപ്പിച്ചതത്രേ.

10/17/10

ട്രെയിറ്റര്‍

ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത് 2008ല്‍ റിലീസായ ട്രെയിറ്ററിന്‍റെ കഥ ഇങ്ങനെയാണ്:

‘ഹോട്ടല്‍ റുവാണ്ട’ എന്ന സിനിമയില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ചവച്ച ഡോണ്‍ ഷീഡല്‍ ആണ് ട്രെയിറ്ററിലെ നായകന്‍. ഒരു ഇസ്ലാമിക തീവ്രവാദിയായി ‘അണ്ടര്‍‌കവര്‍ ഓപ്പറേഷന്‍’ നടത്തുന്ന സമീര്‍ ഹോണ്‍ എന്ന സുഡാനീസ് യുവാവിന്‍റെ കഥയാണിത്. ഇസ്ലാമിക തീവ്രവാദികള്‍ക്കുള്ളില്‍ നുഴഞ്ഞുകയറി, അവരിലൊരാളായി അഭിനയിച്ച് അവരെ തകര്‍ക്കാനുള്ള ദൌത്യമാണ് എഫ്‌ബി‌ഐയില്‍(അമേരിക്കന്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍) നിന്ന് സമീര്‍ ഹോണ്‍ ഏറ്റെടുക്കുന്നത്.

മാരകായുധങ്ങള്‍ കച്ചവടം നടത്തുന്ന ഒരാളെന്ന വ്യാജേന, ഇസ്ലാമിക തീവ്രവാദികള്‍ക്കുള്ളില്‍ സമീര്‍ നുഴഞ്ഞുകയറുന്നു. ഒമര്‍ എന്ന കൊടും ഭീകരവാദിയുമായി ആയുധക്കച്ചവടം ഉറപ്പിക്കുമ്പോള്‍ സമീറിനെയും ഒമറിനെയും യമെനിലെ പൊലീസ് അറസ്റ്റുചെയ്ത് ജയിലില്‍ തള്ളുന്നു. എന്നാല്‍ ഒമറിന് സമീറിനെ ഇഷ്ടമാകുന്നു. ഒമറും സംഘവും ജയിലില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ സമീറിനെയും അവര്‍ കൂട്ടുന്നു.

തുടര്‍ന്ന് ഒമറും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ സമീറും പങ്കാളിയാകുന്നു. എന്നാല്‍, സമീര്‍ എഫ്‌ബി‌ഐ ഏജന്റാണെന്ന് അറിയാതെ സമീറിനെ മറ്റൊരു എഫ്‌ബി‌ഐ ഉദ്യോഗസ്ഥനായ റോയ് ക്ലെയിറ്റണ്‍ പിന്തുടരുന്നു. സത്യസന്ധനും ധീരനുമായ ഒരു ഉദ്യോഗസ്ഥനാണ് റോയ്.

അവസാ‍നം അണ്ടര്‍‌കവര്‍ ഓപ്പറേഷന്‍ നടത്തുന്ന എഫ്‌ബി‌ഐ ഏജന്റാണ് സമീര്‍ എന്ന് വെളിവാകുന്നതും ഒമര്‍ കൊല്ലപ്പെടുന്നതും സമീര്‍ ഒരു ഹീറോയാണെന്ന് റോയ് പ്രശംസിക്കുന്നതുമാണ് ക്ലൈമാക്സ്. ഒരു മോസ്കില്‍ ഖുറാന്‍ വായിക്കുന്ന സമീറിനെ കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

അന്‍‌വറും ട്രെയിറ്ററും തമ്മിലുള്ള സാദൃശ്യം യാദൃശ്ചികമായുണ്ടായതാ‍ണെന്ന് കരുതുക പ്രയാസം. അമല്‍ നീരദിന്‍റെ ആദ്യ ചിത്രമായ ബിഗ്ബി ഹോളിവുഡിലെ പ്രശസ്ത സിനിമയായ ‘ഫോര്‍ ബ്രദേഴ്സ്’ കോപ്പിയടിച്ചതാണെന്ന ആരോപണം ശക്തമായിരുന്നു. എന്തായാലും ട്രെയിറ്ററുമായി തന്‍റെ അന്‍‌വറിന് ഇത്രയും സാദൃശ്യമുണ്ടായതെങ്ങനെയെന്ന് അമല്‍ തന്നെ പറയട്ടെ.

10/15/10

കാസനോവ

ശ്രേയ സരണും ലക്‍ഷ്മി റായിയും റോമയും തമ്മില്‍ മത്സരത്തിലാണ്. മോഹന്‍ലാലിനെ തങ്ങളില്‍ ആര്‍ക്കാണ് ലഭിക്കുക എന്നതാണ് മത്സരം. മോഹന്‍ലാലിനെ ലഭിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി മൂന്നു സുന്ദരികള്‍. ഇവര്‍ക്കൊപ്പം ടി വി താരമായ ഡിമ്പിള്‍ റോസുമുണ്ട്.

റോഷന്‍ ആന്‍‌ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഒരു പ്രണയനായകനാണ്. കൂടുതല്‍ വ്യക്തമാക്കിയാല്‍‍, കാമുകിമാരുടെ എണ്ണത്തെക്കുറിച്ച് കക്ഷിക്കു പോലും നിശ്ചയമില്ല. അവരില്‍ ഏറ്റവും പ്രധാനപ്പെട്ട നാലു കാമുകിമാരെയാണ് ശ്രേയയും ലക്‍ഷ്മി റായിയും റോമയും ഡിമ്പിള്‍ റോസും അവതരിപ്പിക്കുന്നത്.

“ഇന്ത്യയിലെ ഏറ്റവും മികച്ച നടനൊപ്പം അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. അത് ഇപ്പോള്‍ സാധ്യമാകുകയാണ്” - ശ്രേയ സരണ്‍ വ്യക്തമാക്കി. ആരാണ് മോഹന്‍ലാലിന്‍റെ യഥാര്‍ത്ഥ നായിക എന്നകാര്യം റോഷന്‍ ആന്‍ഡ്രൂസ് രഹസ്യമായി സൂക്ഷിക്കുകയാണ്.

ദുബായില്‍ കാസനോവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ ഫ്ലവര്‍ മര്‍ച്ചന്‍റായാണ് വേഷമിടുന്നത്.