10/17/10

ട്രെയിറ്റര്‍

ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത് 2008ല്‍ റിലീസായ ട്രെയിറ്ററിന്‍റെ കഥ ഇങ്ങനെയാണ്:

‘ഹോട്ടല്‍ റുവാണ്ട’ എന്ന സിനിമയില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ചവച്ച ഡോണ്‍ ഷീഡല്‍ ആണ് ട്രെയിറ്ററിലെ നായകന്‍. ഒരു ഇസ്ലാമിക തീവ്രവാദിയായി ‘അണ്ടര്‍‌കവര്‍ ഓപ്പറേഷന്‍’ നടത്തുന്ന സമീര്‍ ഹോണ്‍ എന്ന സുഡാനീസ് യുവാവിന്‍റെ കഥയാണിത്. ഇസ്ലാമിക തീവ്രവാദികള്‍ക്കുള്ളില്‍ നുഴഞ്ഞുകയറി, അവരിലൊരാളായി അഭിനയിച്ച് അവരെ തകര്‍ക്കാനുള്ള ദൌത്യമാണ് എഫ്‌ബി‌ഐയില്‍(അമേരിക്കന്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍) നിന്ന് സമീര്‍ ഹോണ്‍ ഏറ്റെടുക്കുന്നത്.

മാരകായുധങ്ങള്‍ കച്ചവടം നടത്തുന്ന ഒരാളെന്ന വ്യാജേന, ഇസ്ലാമിക തീവ്രവാദികള്‍ക്കുള്ളില്‍ സമീര്‍ നുഴഞ്ഞുകയറുന്നു. ഒമര്‍ എന്ന കൊടും ഭീകരവാദിയുമായി ആയുധക്കച്ചവടം ഉറപ്പിക്കുമ്പോള്‍ സമീറിനെയും ഒമറിനെയും യമെനിലെ പൊലീസ് അറസ്റ്റുചെയ്ത് ജയിലില്‍ തള്ളുന്നു. എന്നാല്‍ ഒമറിന് സമീറിനെ ഇഷ്ടമാകുന്നു. ഒമറും സംഘവും ജയിലില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ സമീറിനെയും അവര്‍ കൂട്ടുന്നു.

തുടര്‍ന്ന് ഒമറും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ സമീറും പങ്കാളിയാകുന്നു. എന്നാല്‍, സമീര്‍ എഫ്‌ബി‌ഐ ഏജന്റാണെന്ന് അറിയാതെ സമീറിനെ മറ്റൊരു എഫ്‌ബി‌ഐ ഉദ്യോഗസ്ഥനായ റോയ് ക്ലെയിറ്റണ്‍ പിന്തുടരുന്നു. സത്യസന്ധനും ധീരനുമായ ഒരു ഉദ്യോഗസ്ഥനാണ് റോയ്.



അവസാ‍നം അണ്ടര്‍‌കവര്‍ ഓപ്പറേഷന്‍ നടത്തുന്ന എഫ്‌ബി‌ഐ ഏജന്റാണ് സമീര്‍ എന്ന് വെളിവാകുന്നതും ഒമര്‍ കൊല്ലപ്പെടുന്നതും സമീര്‍ ഒരു ഹീറോയാണെന്ന് റോയ് പ്രശംസിക്കുന്നതുമാണ് ക്ലൈമാക്സ്. ഒരു മോസ്കില്‍ ഖുറാന്‍ വായിക്കുന്ന സമീറിനെ കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

അന്‍‌വറും ട്രെയിറ്ററും തമ്മിലുള്ള സാദൃശ്യം യാദൃശ്ചികമായുണ്ടായതാ‍ണെന്ന് കരുതുക പ്രയാസം. അമല്‍ നീരദിന്‍റെ ആദ്യ ചിത്രമായ ബിഗ്ബി ഹോളിവുഡിലെ പ്രശസ്ത സിനിമയായ ‘ഫോര്‍ ബ്രദേഴ്സ്’ കോപ്പിയടിച്ചതാണെന്ന ആരോപണം ശക്തമായിരുന്നു. എന്തായാലും ട്രെയിറ്ററുമായി തന്‍റെ അന്‍‌വറിന് ഇത്രയും സാദൃശ്യമുണ്ടായതെങ്ങനെയെന്ന് അമല്‍ തന്നെ പറയട്ടെ.

No comments: