10/2/10

പ്രാഞ്ചിയേട്ടനും സഹയാത്രികരും






അഗ്രഹങ്ങള്‍ ദുഖം ഉണ്ടാക്കുന്നു എന്ന്‌ ബുദ്ധന്‍ കണ്ടെത്തുന്നതിനുമുന്‍പെതന്നെ മനുഷ്യ വര്‍ഗ്ഗം ആഗ്രഹിക്കാനും ദുഖിക്കാനും അങ്ങേയറ്റം കഴിവുള്ള ജീവികളായി രൂപപ്പെട്ടിരുന്നു. ലോകത്ത്‌ ദുഖം ഉണ്ടാകുന്നത്‌ തന്നെ ആഗ്രഹം കൊണ്ടാണ്‌. ഒന്നും ആഗ്രഹിക്കാത്തവന്‌ എന്ത് ദുഃഖം? എന്ന്‌ ചോദിക്കുന്നതിനേക്കാള്‍ നല്ലത്‌, ആഗ്രഹമില്ലാത്തവന്‌ എന്ത്‌ ജീവിതം? എന്ന്‌ ചിന്തിക്കുന്നതാണ്‌. മനുഷ്യന്‍ എല്ലാവരും നിര്‍ഗുണങ്ങളാല്‍ ജന്‍മമെടുത്തവരാണ്‌ അവണ്റ്റെ വളര്‍ച്ചയുടെ സാഹചര്യങ്ങളില്‍ അവനില്‍ നന്‍മ ഉണ്ടാകുകായാണ്‌. സ്നേഹം, സഹതാപം, ദയ എന്നിവയൊക്കെ അവന്‍ പടിച്ചെടുക്കുന്നവയാണ്‌. മനുഷ്യണ്റ്റെ സാംസ്കാരികവളര്‍ച്ച മതങ്ങളുടേയും വളര്‍ച്ചയ്ക്ക്‌ കാരണമായി അതോടെ പാപം എന്ന വാക്കും പ്രത്യക്ഷപ്പെട്ടു ക്രമേണ നന്‍മ എന്ന വാക്ക്‌ മതങ്ങള്‍ ഏറ്റേടുക്കുകയായിരുന്നു.ലോകത്ത്‌ ഒടുക്കമില്ലാത്ത കലാപങ്ങള്‍ക്ക്‌ മതങ്ങള്‍ കാരണമാകുമ്പോഴും മതം എന്ന വാക്കിന്‌ നന്‍മ എന്ന്‌ അര്‍ത്ഥം ഉണ്ടായി അതിണ്റ്റെ തിന്‍മയെ കുറിച്ച്‌ ചിന്തിക്കാന്‍ (നിരീശ്വരവാദികള്‍ ഒഴികെ) ആരും മെനക്കെട്ടില്ല. എങ്കിലും മതാബോധം മനുഷ്യനില്‍ പാപ ചിന്തകളിലൂടെ നന്‍മ പുറപ്പെടുവിക്കുന്നുണ്ട്‌.ഇത്തരത്തില്‍ ആഗ്രമുള്ള മനുഷ്യണ്റ്റെ നന്‍മകള്‍ കാണിച്ചു തരുന്ന ഒരു ചിത്രം ഒരുക്കിയിരിക്കുകയാണ്‌ സംവിധായകന്‍ രഞ്ചിത്ത്‌ 'പ്രാഞ്ചിയേട്ടന്‍ ആണ്റ്റ്‌ ദി സെയ്ണ്റ്റ്‌' എന്ന ചിത്രത്തിലൂടെ.

No comments: